Saturday, May 15, 2021
Home Gulf Qatar ഖത്തറില്‍ 227 പേര്‍ക്ക് കോവിഡ്; 212 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ 227 പേര്‍ക്ക് കോവിഡ്; 212 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ 52 യാത്രക്കാര്‍ക്കടക്കം 227 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ 10745 പേരെ പരിശോധിച്ചപ്പോള്‍ 227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 212 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം കോവിഡ് രോഗികള്‍ 2708 ആയി. ഇതില്‍ 283 പേര്‍ ആശുപത്രിയിലാണ്. 38 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. 24 മണിക്കൂറിനിടെ ഖത്തറില്‍ പുതിയ കോവിഡ് മരണങ്ങള്‍ ഇല്ല. ചികില്‍സയില്‍ ആകെ മരണം 236. രാജ്യത്ത് ഇതുവരെ 1,37,642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,34,698 പേര്‍ക്ക് രോഗം ഭേദമായി.

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികളാണ് ഖത്തര്‍ അധികൃതര്‍ സ്വീകരിക്കുന്നത്.


 

Most Popular