Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ ബലിപെരുന്നാള്‍ സമയത്ത് ഈദുല്‍ ഫിത്വറിനേക്കാള്‍ കൂടുതല്‍ കോവിഡ് വ്യാപനമുണ്ടായി; അണ്‍ലോക്ക്-4 നീട്ടേണ്ടി വരും

ഖത്തറില്‍ ബലിപെരുന്നാള്‍ സമയത്ത് ഈദുല്‍ ഫിത്വറിനേക്കാള്‍ കൂടുതല്‍ കോവിഡ് വ്യാപനമുണ്ടായി; അണ്‍ലോക്ക്-4 നീട്ടേണ്ടി വരും

ദോഹ: മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള കുടുംബങ്ങളുടെ ഒത്തുകൂടലുകളും മറ്റ് സാമൂഹിക കൂടിച്ചേരലുകളും ഖത്തറില്‍ ബലിപെരുന്നാള്‍ സമയത്ത് വലിയ തോതില്‍ കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതായി നാഷനല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍. ഇത് ഈദുല്‍ ഫിത്വര്‍ സമയത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വദേശികളും വിദേശികളുമായ പ്രൊഫഷനലുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ രോഗം വ്യാപിച്ചതെന്ന് വ്യാഴാഴ്ച്ച വൈകീട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് മുന്‍ കരുതലുകള്‍ സ്വീകരിക്കാതെയുള്ള ഒത്തുചേരലുകള്‍ ഒരു ഇടവേളയ്ക്കു ശേഷം രോഗവ്യാപനം വീണ്ടും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കുടുംബക്കാര്‍ക്കിടയിലുള്ള കോവിഡ് വ്യാപനം നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അല്‍ ഖാല്‍ പറഞ്ഞു.

നാലാംഘട്ട ഇളവുകള്‍ നീട്ടേണ്ടി വരും
വരുന്ന ഏതാനും ദിവസം കോവിഡ് വ്യാപനം കൂടിയാല്‍ നിയന്ത്രണം നീക്കുന്നതിന്റെ നാലാംഘട്ടം നീട്ടിവയ്‌ക്കേണ്ടി വരും. നിലവിലെ തീരുമാനപ്രകാരം സപ്തംബറിലാണ് നാലാംഘട്ടം ആരംഭിക്കേണ്ടത്.

സ്‌കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയില്‍ മാസ്‌ക്ക് ധരിക്കേണ്ടിവരുമെന്ന് അല്‍ ഖാല്‍ പറഞ്ഞു. മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പോകുന്നവര്‍ മാസ്‌ക്ക് ധരിക്കണമെന്നും ചുരുങ്ങിയത് ഒന്നര മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണെന്നും ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ മുന്നറിയിപ്പ് നല്‍കി.

Qatar: COVID-19 infections during Eid Al Adha more than those during Eid Al Fitr

Most Popular