Monday, June 21, 2021
Home Newsfeed മലപ്പുറം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ദോഹയില്‍ മരിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ ആനപ്പടി സ്വദേശി അബ്ദുല്ല എന്ന കുഞ്ഞിപ്പ(64) ആണ് മരിച്ചത്. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന കുഞ്ഞിപ്പ ഫഹദ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. അബുനഖ്ല ഫീല്‍ഡ് ആശുപത്രിയിലാണ് കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്നത്.

ഭാര്യ: ആമിന. മകന്‍ ഇല്യാസ് ബാബു ഖത്തര്‍ കെഎംസിസി തലക്കാട് പഞ്ചായത്ത് സെക്രട്ടറിയാണ്. ഒരു മകള്‍ ഉണ്ടായിരുന്നത് നേരത്തെ മരിച്ചിരുന്നു. ഖബറടക്കം ഖത്തറില്‍ നടന്നു.
ALSO WATCH

 

Most Popular