Tuesday, June 15, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇന്ന് 245 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇന്ന് 245 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍യില്‍ കഴിഞ്ഞിരുന്ന 70 വയസുള്ള ആളാണ് മരിച്ചത്. ഇന്ന് 245 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 53 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 132,153 ആയി. രാജ്യത്ത് ഇതുവരെ 135,132 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,745 പേരാണ്. 36 പേരുടെ സ്ഥിതി ഗുരുതരമാണ്.

Most Popular