Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 973 പേര്‍ക്ക് കോവിഡ്; 559 പേര്‍ രോഗമുക്തരായി

ഖത്തറില്‍ ഇന്ന് 973 പേര്‍ക്ക് കോവിഡ്; 559 പേര്‍ രോഗമുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 973 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 559 പേര്‍ രോഗമുക്തി നേടി. 740 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 233 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുട എണ്ണം 20,469 ആയി.

രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 43ഉം 70ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 335. രാജ്യത്ത് ഇതുവരെ 170,194 പേര്‍ രോഗമുക്തി നേടി. 190,998 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 240 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1713 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

 

Most Popular