Thursday, September 23, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000ലേക്ക്; ഇന്ന് 1,153 പേര്‍ക്ക് കൂടി രോഗബാധ

ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000ലേക്ക്; ഇന്ന് 1,153 പേര്‍ക്ക് കൂടി രോഗബാധ

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30,000ലേക്ക് അടുക്കുന്നു. ഇന്ന് 1,153 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 190 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്.

പുതിയ കണക്കുകള്‍ പ്രകാരം 29425 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3546 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4235 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,48,173 ആയി. 25,865 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

Most Popular