Thursday, August 5, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 231 പേര്‍ക്ക് കോവിഡ്; 256 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 231 പേര്‍ക്ക് കോവിഡ്; 256 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 231 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 220 എണ്ണം കമ്മ്യൂണിറ്റി കേസുകളും 11 പേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്.

പുതുതായി 256 പേരാണ് രോഗമുക്തരായത്. ഇതോടെ രോകമുക്തരായ ആളുകളുടെ എണ്ണം 117,497 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡിന്റെ നിയന്ത്രണങ്ങള്‍ ക്രമേണ ഖത്തറില്‍ എടുത്തുകളയുമ്പോള്‍, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതില്‍ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാനെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Most Popular