ദോഹ: ഖത്തറിലെ കോവിഡ് വാക്സിനേഷന് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവച്ച് ആരോഗ്യ മന്ത്രാലയം. ആര്‍ക്കൊക്കെ കോവിഡ് വാക്സിന് ലഭിക്കും, നിബന്ധനകള്‍ എന്തൊക്കെ, എവിടെയാണ് വാക്സിന് ലഭിക്കുക തുടങ്ങിയ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചത്.
വാക്സിന് ലഭിക്കുന്നതില്‍ മുന്‍ഗണന ഇവര്‍ക്ക്
1. 50 വയസ്സിന് മുകളിലുള്ള മുഴുവന്‍ പ്രവാസികളും സ്വദേശികളും
2. മാറാവ്യാധികള്‍ ഉള്ളവര്‍
3. ആരോഗ്യ പ്രവര്‍ത്തകര്‍, മന്ത്രാലയങ്ങളിലും പ്രധാന വ്യവസായ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രധാന ജീവനക്കാര്‍, സ്കൂള്‍ ജീനവക്കാരും അധ്യാപകരും
എവിടെയാണ് വാക്സിന് ലഭിക്കുക
1. രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും- അര്‍ഹരായവര്‍ക്ക് നിശ്ചിത തിയ്യതികളില്‍ ഹാജരാകുന്നതിന് എസ്എംഎസ് സന്ദേശം ലഭിക്കും
2. ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്റര്‍- ഇവിടെ സ്കൂള്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമാണ് മുന്‍ഗണന. അതിന് പുറമേ മന്ത്രാലയങ്ങളിലെയും മറ്റ് പ്രധാന വ്യവസായ മേഖലകളിലെയും മുന്‍നിര തൊഴിലാളികള്‍, പ്രൊഫഷനലുകള്‍ തുടങ്ങിയവര്‍ക്കും ഇവിടെ വാക്സിന് ലഭിക്കും.
3. ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന് സെന്റര്‍- രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഈ കേന്ദ്രം. അര്‍ഹരായ ആളുകളെ പിഎച്ച്സിസി വിവരമറിയിക്കും. ഡ്രൈവ്-ത്രൂ സെന്ററില്‍ പോകുന്നതിന് മുന്‍കൂട്ടി അപ്പോയിന്മെന്റ് എടുക്കേണ്ടതില്ല.
ALSO WATCH