Monday, September 27, 2021
Home Gulf Qatar വെള്ളിയാഴ്ച്ച മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം

വെള്ളിയാഴ്ച്ച മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഒഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു. അല്‍ ദഫ്നയലുള്ള കമ്മിറ്റി ഓഫിസിലാണ് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കേണ്ടത്.

ഇത്തവണ അറബ് രാഷ്ട്രങ്ങളില്‍ വെള്ളിയാഴ്ച വൈകിട്ട് ശവ്വാല്‍ ചന്ദ്രക്കല ദൃശ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം റമദാന്‍ 29 വെള്ളിയാഴ്ച്ച രാത്രി സൂര്യാസ്തമയത്തിന് ശേഷം പ്രാദേശിക സമയം 8.39ന് ആണ് ശവ്വാല്‍ മാസപ്പിറവി ഉണ്ടാവുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തേ അറിയിച്ചിരുന്നു.

Qatar Crescent Sighting Committee calls for sighting Shawwal crescent

Most Popular