Friday, July 23, 2021
Home Newsfeed ഖത്തറിലേക്ക് ഭക്ഷണ കാനുകളില്‍ നിരോധിത ഗുളിക കടത്താന്‍ ശ്രമം

ഖത്തറിലേക്ക് ഭക്ഷണ കാനുകളില്‍ നിരോധിത ഗുളിക കടത്താന്‍ ശ്രമം

ദോഹ: നിരോധിക്കപ്പെട്ട ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പിടികൂടി. വേവിച്ച ബീന്‍സിന്റെ കാനുകളില്‍ നിറച്ചാണ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി കാനുകള്‍ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്.

രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരേ അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. കള്ളക്കടത്ത് തടയാനുള്ള എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും ഖത്തറിനുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Most Popular