Monday, May 10, 2021
Home Gulf Qatar ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്തു

ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്തു

ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകളും മയക്ക്മരുന്നും കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. വസ്ത്രങ്ങളുടെ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലുള്ള നിരോധിത ഗുളികകള്‍ കണ്ടെടുക്കുന്ന വീഡിയോ കസ്റ്റംസ് വിഭാഗം പുറത്തുവിട്ടു. 0.8 ഗ്രാം കൊക്കെയ്ന്‍, 24.7 ഗ്രാം മരിജുവാന, 84 ലിറിക്ക ടാബ്ലറ്റ് എന്നിവയാണ് പിടികൂടിയത്.

Qatar Customs foils attempt to smuggle banned narcotic pills through HIA

Most Popular