Thursday, September 23, 2021
Home Newsfeed ഖത്തറിലേക്ക് വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമം

ഖത്തറിലേക്ക് വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമം

ദോഹ: കഞ്ചാവും നിരോധിക്കപ്പെട്ട ലിറിക്ക ഗുളികയും ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പൊളിച്ചു. ഏഷ്യന്‍ രാജ്യത്ത് നിന്നെത്തിയ ഒരാളുടെ ബാഗിനകത്താണ് 477 ഗ്രാം കഞ്ചാവും 3,516 ലിറിക്ക ഗുളികയും കണ്ടെത്തിയത്.

രണ്ടാഴ്ച്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഖത്തര്‍ കസ്റ്റംസ് കഞ്ചാവ് പിടികൂടുന്നത്. ജൂലൈ 15ന് റുമ്മാന്‍ പഴപ്പെട്ടിയിലും ജൂലൈ 26ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം പിടികൂടിയിരുന്നു.

രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ ആധുനിക സംവിധാനങ്ങളാണ് ഖത്തര്‍ ഒരുക്കിയിട്ടുള്ളത്.

 

Most Popular