Sunday, May 16, 2021
Home Gulf Qatar ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം പിടികൂടി

ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം പിടികൂടി

ദോഹ: ഹമദ് വിമാനത്താവളം വഴി ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം പിടികൂടി. എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ചേര്‍ന്നാണ് ഗുളികകള്‍ പിടികൂടിയത്. 25 പാക്കറ്റുകളിലായി 1400 സോപിക്ലോണ്‍ ഗുളികകള്‍ വ്യക്തിഗത പാര്‍സലിലാണ് അയച്ചത്.

നിരോധിത വസ്തുക്കള്‍ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ അത്യാധുനിക സംവിധാനമാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.


 

Most Popular