Tuesday, August 3, 2021
Home Newsfeed ഹോണ്ടുറാസിനെ 2 ഗോളിന് വീഴ്ത്തി ഖത്തര്‍ ക്വാര്‍ട്ടറില്‍

ഹോണ്ടുറാസിനെ 2 ഗോളിന് വീഴ്ത്തി ഖത്തര്‍ ക്വാര്‍ട്ടറില്‍

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ താരതമ്യേന ശക്തരായ ഹോണ്ടുറാസിനെ വീഴ്ത്തി ഖത്തര്‍ ക്വാര്‍ട്ടറില്‍. ഹൂസ്റ്റണിലെ ബിബിവിഎ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഖത്തറിന്റെ വിജയം.

ഈ വിജയത്തോടെ ഏഴ് പോയിന്റുമായി ഖത്തര്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ഹോണ്ടുറാസും ക്വാര്‍ട്ടറില്‍ കടന്നു.

ആദ്യമല്‍സരത്തില്‍ പനാമയോട് 3-3ന് സമനിലയില്‍ പിരിഞ്ഞ ഖത്തര്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഗ്രനേഡയെ എതിരില്ലാത്ത നാല് ഗോളുകള്‍ നിലംപരിശാക്കിയിരുന്നു.

25ാം മിനിറ്റില്‍ ഹുമാം അഹ്‌മദും കളിതീരുന്നതിന് 5 മിനിറ്റ് മുമ്പ് അബ്ദുല്‍ അസീസ് ഹാത്തിമുമാണ് ഖത്തറിന് വേണ്ടി ഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ എല്‍ സാല്‍വദോറുമായാണ് ഖത്തര്‍ ഏറ്റുമുട്ടുക. മെക്‌സിക്കോ ആണ് ഹോണ്ടുറാസിന്റെ എതിരാളികള്‍.

Most Popular