Saturday, June 19, 2021
Home Gulf Qatar ജിസിസി വിടുമെന്ന അഭ്യൂഹം തള്ളി ഖത്തര്‍; ജനങ്ങള്‍ അങ്ങിനെ ചിന്തിക്കുന്നതില്‍ അദ്ഭുമില്ല

ജിസിസി വിടുമെന്ന അഭ്യൂഹം തള്ളി ഖത്തര്‍; ജനങ്ങള്‍ അങ്ങിനെ ചിന്തിക്കുന്നതില്‍ അദ്ഭുമില്ല

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ മൂന്നാംവാര്‍ഷികത്തില്‍ ഖത്തര്‍ ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍(ജിസിസി) വിടാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ തള്ളി. അതേ സമയം, ആറംഗ ജിസിസി കൗണ്‍സിലിലെ മൂന്ന് രാഷ്ട്രങ്ങള്‍ ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് മേഖലയിലെ ജനങ്ങള്‍ സംഘടനയുടെ ആധികാരികതയെ സംശയിക്കാനും ചോദ്യം ചെയ്യാനും ഇടയാക്കുമെന്ന് ഖത്തര്‍ മുന്നിറിയിപ്പ് നല്‍കി.

ഖത്തര്‍ ജിസിസി വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും അവാസ്തവവും വസ്തുതാ വിരുദ്ധവുമാണെന്ന് ഉപ വിദേശകാര്യ മന്ത്രി ലുലുവ അല്‍ ഖാത്തര്‍ എഎഫ്പിയോട് പറഞ്ഞു. ആറ് രാജ്യങ്ങളുടെ പ്രതീക്ഷയാവേണ്ട ജിസിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള നിരാശയില്‍ നിന്നാണ് ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുന്നതെന്ന് അവര്‍ പറഞ്ഞു.

ഖത്തറിനെതിരേ സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധ ഉപരോധത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജിസിയിയെ ഒരു സംഘടന എന്ന നിലയില്‍ ജനങ്ങള്‍ സംശയിക്കുന്നതിലും ചോദ്യം ചെയ്യുന്നതിലും അദ്ഭുതമില്ല. ജിസിസി ഒരിക്കല്‍ കൂടി സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്ലാറ്റ്‌ഫോം ആയി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞു.

2017 ജൂണ്‍ 5ന് ആണ് മൂന്ന് ജിസിസി രാഷ്ട്രങ്ങളോടൊപ്പം ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ കര, വ്യോമ, നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തത്.

Qatar denies GCC exit rumors


 

Most Popular