Tuesday, September 21, 2021
Home Gulf Qatar പെരുന്നാള്‍ ആഘോഷിക്കാന്‍ 50,000 ഫുഡ് കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍

പെരുന്നാള്‍ ആഘോഷിക്കാന്‍ 50,000 ഫുഡ് കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍

ദോഹ: ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ പ്രയാസപ്പെടുന്ന അര ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍. നമുക്കൊരുമിച്ച് ഈദാഘോഷിക്കാം എന്ന പേരില്‍ നടത്തിയ പദ്ധതിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ നല്‍കിയത്.

വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, ഖത്തര്‍ ചാരിറ്റി, ഉരീദു എന്നിവ സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, അഫ്ഗാനിസ്താന്‍, എത്യോപ്യ, താന്‍സാനിയ, ഉഗാണ്ട, ഗാംബിയ, നൈജീരിയ, തൂണീസ്യ, ഘാന, കെനിയ എന്നീ രാജ്യക്കാര്‍ക്കും ഭക്ഷണ കിറ്റുകള്‍ ലഭിച്ചു. അതത് രാജ്യങ്ങളിലെ പ്രവാസി സംഘടനകളാണ് എംബസിയുടെ സഹകരണത്തോടെ അര്‍ഹരായവര്‍ക്ക് കിറ്റുകള്‍ എത്തിച്ചത്.

ഭക്ഷണ കിറ്റുകള്‍ക്കു പുറമേ 4,350 കളിപ്പാട്ടങ്ങള്‍, 2,279 സമ്മാനങ്ങള്‍, 20,000 റീചാര്‍ജ് കൂപ്പണുകള്‍ എന്നിവയും വിതരണം ചെയ്തു.

Qatar distributes 50,000 food kits to expat community members for Eid Al Fitr


 

Most Popular