Saturday, June 19, 2021
Home Gulf Qatar സ്വകാര്യ സ്‌കൂളുകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഫീസ് വാങ്ങാമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

സ്വകാര്യ സ്‌കൂളുകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഫീസ് വാങ്ങാമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: 2020-2021 വിദ്യാഭ്യാസ വര്‍ഷം സീറ്റ് റിസര്‍വേഷന്‍ ഫീസ് വാങ്ങുന്നത് സംബന്ധിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍സ് ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് സ്‌കൂളുകള്‍ക്കും കിന്റര്‍ ഗാര്‍ട്ടനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. വിദ്യാര്‍ഥികള്‍ അടുത്ത വര്‍ഷം സ്‌കൂളില്‍ തന്നെ തുടരുമെന്നത് ഉറപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് സീറ്റ് റിസര്‍വേഷന്‍ ഫീസ് വാങ്ങാമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സീറ്റ് റിസര്‍വേഷന് നല്‍കുന്ന ഫീസ് ആദ്യ സെമസ്റ്ററിലെ ഫീസില്‍ നിന്ന് കുറച്ചുനല്‍കണം. ഇത് പ്രത്യേക ഫീസായി കണക്കാക്കാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. റിസര്‍വേഷന്‍ ഫീസ് അടക്കാന്‍ വൈകിയാല്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള മറ്റൊരു വിദ്യാര്‍ഥിക്ക് സീറ്റ് നല്‍കാവുന്നതാണ്. അങ്ങനെ ചെയ്താല്‍, വേറൊരു സ്‌കൂളില്‍ സീറ്റ് കണ്ടെത്തുന്നതിന് വേണ്ടി ഇക്കാര്യം രക്ഷിതാവിനെ രേഖാമൂലം അറിയിക്കണം.

ഫസ്റ്റ് സെമസ്റ്ററിന്റെ ഫീസ് മുഴുവനായും ഇപ്പോള്‍ രക്ഷിതാക്കളില്‍ നിന്ന് വാങ്ങരുത്. റിസര്‍വേഷന്‍ ഫീസ് മാത്രമേ വാങ്ങാവൂ എന്നും മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.

Qatar Education Ministry allows private schools to collect seat reservation fees


 

Most Popular