ദോഹ: ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഹ്രസ്വ ചിത്ര മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് പുരസ്കാരം. എംഇഎസ് ഇന്ത്യന്‍ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനി ഭവ്യശ്രീ രാജേഷാണ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയത്.
കൊവിഡ് കാലത്തിന്റെ നല്ല വശങ്ങളായിരുന്നു ഹ്രസ്വ ചിത്ര മത്സരത്തിന്റെ വിഷയം. സ്വന്തമായി തയ്യാറാക്കിയ ചിത്രത്തില്‍ ഭവ്യശ്രീ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 5000 റിയാലും സര്‍ട്ടിഫിക്കറ്റുമാണു പുരസ്കാരം.
മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ അസി.ഡയറക്ടര്‍ ബല്‍ക്കീസ് പുരസ്കാരം സമ്മാനിച്ചു. പത്തനംതിട്ട ഇലവുംതിട്ടയാണ് സ്വദേശം. അരാജേഷ് രാജന്- ജ്യോതി ദമ്പതികളുടെ മകളാണ്. ഭാനുശ്രീയും അമാനിയും സഹോദരങ്ങളാണ്.
Qatar education ministry short film award for malayali student