Monday, June 21, 2021
Home Gulf Qatar ത്യാഗസ്മരണകള്‍ പുതുക്കി ബലിപെരുന്നാള്‍; പള്ളികളില്‍ നിന്ന് റോഡിലേക്ക് നീണ്ട് വിശ്വാസികളുടെ നിര

ത്യാഗസ്മരണകള്‍ പുതുക്കി ബലിപെരുന്നാള്‍; പള്ളികളില്‍ നിന്ന് റോഡിലേക്ക് നീണ്ട് വിശ്വാസികളുടെ നിര

ദോഹ: ഇബ്‌റാഹീം പ്രവാചകന്റെയും മകന്‍ ഇസ്മാഈലിന്റെയും ത്യാഗസ്മരണകള്‍ പുതുക്കി ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസി സമൂഹവും ബലിപെരുന്നാള്‍ ആഘോഷിച്ചു. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലുമായി നാനൂറോളം മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രാര്‍ഥനാ ചടങ്ങുകള്‍.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയെത്തിയ ബലിപെരുന്നാളിനെ ആശ്വാസത്തോടെയും പ്രതീക്ഷകളോടെയുമാണ് ഖത്തര്‍ ജനത സ്വീകരിച്ചത്. പള്ളികളും ഈദ് ഗാഹുകളുമുള്‍പ്പെടെ 401 ഇടങ്ങളില്‍ രാവിലെ അഞ്ച് മണി കഴിഞ്ഞായിരുന്നു നമസ്‌കാരം. സാമൂഹിക അകലം പാലിച്ചുള്ള നമസ്‌കാരമായതിനാല്‍ തന്നെ പള്ളികളിലെത്തിയവരുടെ നിര റോഡുകളിലേക്ക് നീണ്ടിരുന്നു.

അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അല്‍ വജ്ബാ ഈദ് ഗാഹിലാണ് പങ്കെടുത്തത്. കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ പ്രാര്‍ഥനകള്‍ക്കൊപ്പം ഭരണകൂട നടപടികളോട് ചേര്‍ന്ന് നിന്നുള്ള ത്യാഗപൂര്‍ണമായ സഹകരണവും ഉണ്ടാവണമെന്ന് പെരുന്നാള്‍ പ്രഭാഷണത്തില്‍ പണ്ഡിതര്‍ ആഹ്വാനം ചെയ്തു

Most Popular