Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ബലി പെരുന്നാള്‍ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ആഗസ്ത് 6 വ്യാഴാഴ്ച വരെയാണ് സര്‍ക്കാര്‍ മേഖലയിലെ അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേര്‍ത്ത് ഒന്‍പത് ദിവസം അവധി ലഭിക്കും. വാരാന്ത്യ അവധി കഴിഞ്ഞു ആഗസ്ത് ഒന്‍പത് ഞായറാഴ്ച സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്നീട് അറിയിക്കും.

Most Popular