Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്നവര്‍ ഈ നിബന്ധനകള്‍ പാലിക്കണം

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്നവര്‍ ഈ നിബന്ധനകള്‍ പാലിക്കണം

ദോഹ: ഖത്തറില്‍ ഇദുല്‍ ഫിത്വര്‍ നമസ്‌കാരം നിര്‍വഹിക്കാനെത്തുന്നവര്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം. പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം.

1. നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തം മുസല്ല(നമസ്‌കാര വിരിപ്പ്) കൊണ്ടുവരണം.

2. സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടാവില്ല.

3. ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് നമസ്‌കാരത്തിനായി അണിനിരക്കേണ്ടത്.

4. ഹസ്തദാനം ചെയ്യാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

5. ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ച നിറമുള്ളവരെ മാത്രമേ അനുവദിക്കൂ

6. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നമസ്‌കാരത്തിനായി വരരുത്.

ഇത്തവണ ഇദുല്‍ ഫിത്വര്‍ നമസ്‌കാരം ഈദ് ഗാഹുകളിലും പള്ളികളിലും രാവിലെ 5.05 ന് ആണ് ആരംഭിക്കുക. 1028 പള്ളികളും ഈദ്ഗാഹുകളും ഇതിനായി സൗകര്യപ്പെടുത്തിയിട്ടുണ്ട്.

Most Popular