Saturday, June 19, 2021
Home Gulf Qatar ഖത്തറിലേക്ക് എന്‍ട്രി പെര്‍മിറ്റ് ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍; ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം

ഖത്തറിലേക്ക് എന്‍ട്രി പെര്‍മിറ്റ് ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍; ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം

ദോഹ: ഖത്തറിലേക്ക് മടങ്ങുന്നതിന് എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച പലര്‍ക്കും അനുമതി ലഭിക്കാന്‍ വൈകുകയോ തള്ളപ്പെടുകയോ ചെയ്യുന്നതായി പരാതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതു സംബന്ധമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയി പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിക്കുകയും സാങ്കേതിക കാരണങ്ങളാല്‍ നിരവധി തവണ അപേക്ഷ തള്ളിപ്പോവുകയും പ്രവാസികള്‍ നിരാശയിലാണ്.

ലോക് ഡൗണിന് മുന്നേ ഖത്തറില്‍ നിന്ന് സ്വദേശത്തെത്തുകയും വിമാന സര്‍വീസ് നിലച്ചതിനെ തുടര്‍ന്ന് കുടുങ്ങിപ്പോവുകയും ചെയ്തവരാണ് ഫേസ്ബുക്കിലൂടെയും മറ്റും തങ്ങളുടെ അപേക്ഷകള്‍ തള്ളപ്പെടുന്നതിന്റെ പ്രതിഷേധം അറിയിക്കുന്നത്. മക്കളെ ഖത്തറിലാക്കിനാട്ടില്‍ കുടുങ്ങിയ ചെയ്ത മാതാപിതാക്കള്‍, ജോലി നഷ്ടപെടലിന്റെ വക്കിലെത്തി നില്‍ക്കുന്ന സാധാരണ തൊഴിലാളികള്‍, നാട്ടില്‍ കുടുങ്ങിയതിനാല്‍ ഖത്തറിലെ സുപ്രധാന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കാതിരിക്കുന്ന പ്രാവാസികള്‍ എന്നിവരാണ് ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധമറിയിക്കുന്നത്.

തിരികെയെത്തുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വയ്ക്കുന്നത് ക്വാറന്റീന്‍ നിബന്ധനകളുമായി ബന്ധപ്പെട്ട തിരക്ക് വര്‍ധിക്കാതിരിക്കാനാണെന്ന് അധികൃതര്‍ ്‌വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായതിനാല്‍ ഹോട്ടല്‍ ലഭ്യതയ്ക്ക് അനുസരിച്ചാണ് അനുമതി നല്‍കുന്നത്. ഒരു ദിവസം നിശ്ചിത എണ്ണം ആളുകള്‍ക്കു മാത്രമാണ് ഇങ്ങിനെ അനുമതി ലഭിക്കുക. നാട്ടില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും പ്രതിസന്ധിയാണ്.

എന്നാല്‍, തങ്ങളുടെ ജീവിത സാഹചര്യങ്ങളെ നേരിട്ട് ബന്ധപ്പെടുന്ന വിഷയമായതിനാല്‍ ഖത്തര്‍ അധികൃതര്‍ കൂടുതല്‍ ഉദാര സമീപനം സ്വീകരിക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഡിസംബര്‍ അവസാനം വരെ ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്നാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതിയ പ്ട്ടികയിലും ഇന്ത്യ ഇടംപിടിച്ചിട്ടില്ല.

Most Popular