Wednesday, September 22, 2021
Home Newsfeed അഫ്ഗാനിസ്താനില്‍ നിന്ന് 500ഓളം വിദ്യാര്‍ഥിനികളെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിപ്പിച്ച് ഖത്തര്‍(വീഡിയോ)

അഫ്ഗാനിസ്താനില്‍ നിന്ന് 500ഓളം വിദ്യാര്‍ഥിനികളെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിപ്പിച്ച് ഖത്തര്‍(വീഡിയോ)

ദോഹ: കഴിഞ്ഞ 72 മണിക്കൂറിനിടെ 300ലേറെ വിദ്യാര്‍ഥിനികളെയും 200 മാധ്യമപ്രവര്‍ത്തകരെയും അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതായി ഖത്തര്‍. ഖത്തറിന്റെ ഒഴിപ്പിക്കല്‍ ദൗത്യം തുടരുമെന്നും വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുലുവ ബിന്ത് റാഷിദ് അല്‍ഖാത്തര്‍ പറഞ്ഞു.

കുടുംബവും കുട്ടികളുമൊന്നിച്ചാണ് അവരില്‍ പലരും രാജ്യം വിട്ടത്. അവര്‍ക്ക് ദോഹയില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്‍ഖാത്തര്‍ അറിയിച്ചു. കാബൂള്‍ എയര്‍പോര്‍ട്ടില്‍ 10,000ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും ഖത്തര്‍ അവരെ സഹായിക്കണമെന്നുമുള്ള സിഎന്‍എന്‍ ചീഫ് ഇന്റര്‍നാഷനല്‍ കറസ്‌പോണ്ടന്റ് ക്ലാരിസ വാര്‍ഡിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അല്‍ഖാത്തര്‍.

ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്കും ഒഴിപ്പിക്കലിന് നല്‍കുന്ന സഹായങ്ങള്‍ക്കും ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി ജെയിംസ് ക്ലവര്‍ലി നന്ദി അറിയിച്ചു. യുഎന്‍ ഹൈക്കമ്മീഷനും ഖത്തറിന്റെ നടപടികളെ പ്രശംസിച്ചു.

 

Most Popular