Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ ബിസിനസുകാരനായിരുന്ന ആലപ്പുഴ സ്വദേശി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ ബിസിനസുകാരനായിരുന്ന ആലപ്പുഴ സ്വദേശി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നാട്ടില്‍ നിര്യാതനായി. ഒറ്റപ്പന പുത്തന്‍പുരയില്‍ കെ എ ഷറഫുദ്ധീ(65)നാണ് മരിച്ചത്. ഇന്ന് വെളുപ്പിന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

പതിനാല് വര്‍ഷത്തോളം ഖത്തര്‍ എയര്‍ഫോഴ്സില്‍ ജീവനക്കാരനായിരുന്നു. ദോഹയിലെ ബ്ലൂ സലൂണില്‍ ഓപ്പറേഷന്‍ മാനേജറായി വിരമിച്ച ശേഷം ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ദോഹയില്‍ താമസിക്കുന്നതിനിടെ ചുരുങ്ങിയ ദിവസത്തേക്ക് തനിച്ചു നാട്ടിലേക്ക് പോയി ലോക്ക്ഡൗണില്‍ കുടുങ്ങുകയായിരുന്നു. ഭാര്യയും മക്കളും ദോഹയിലാണ്.

ഭാര്യ: ഹംസത്ത്, മക്കള്‍: ഷെഹീന, ഷെഫീന(ഡയറ്റിഷ്യന്‍,ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍). മരുമക്കള്‍: ഹഫ്‌സല്‍, ഇസ്‌കന്തര്‍.
മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഖബറടക്കി.

Most Popular