Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദോഹ: ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു. പുളിയനബ്രം ഒലിപ്പില്‍ സ്വദേശി മഹ്റൂഫ് (55) ആണ് മരിച്ചത്. ഖത്തറില്‍ വ്യാപാരിയായിരുന്ന മഹ്റൂഫ് ആറു മാസം മുന്‍പാണ് നാട്ടിലെത്തിയത്.

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹ്‌റൂഫിന്റെ മകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകളും മകനും മരുമകനും ആശുപത്രികളില്‍ ചികിത്സയിലാണ്.

ഭാര്യ കിഴക്കം വലിയത്ത് നസീറ മക്കള്‍: മുഹ്സിന്‍, മിന്‍ഹാജ് (ഇരുവരും എന്‍എഎം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍), മസ്റൂറ. സഹോദരങ്ങള്‍: മഹമൂദ്(ഖത്തര്‍), ആയിഷ.

യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.


 

Most Popular