Wednesday, August 4, 2021
Home Gulf Qatar ഖത്തറില്‍ വ്യവസായി ആയിരുന്ന മലപ്പുറം സ്വദേശി നാട്ടില്‍ മരിച്ചു

ഖത്തറില്‍ വ്യവസായി ആയിരുന്ന മലപ്പുറം സ്വദേശി നാട്ടില്‍ മരിച്ചു

ദോഹ: ഖത്തറിലെ വ്യവസായിയും മലപ്പുറം പൊന്നാനി ചന്തപ്പടി സ്വദേശിയുമായ ആര്‍ വി ഇബ്രാഹിം ഖലീല്‍(46) നാട്ടില്‍ മരിച്ചു. 25 വര്‍ഷമായി ദോഹയില്‍ ടെക്സ്റ്റയില്‍ വ്യാപരം നടത്തിവരികയായിരുന്ന ഇബ്‌റാഹിം ഖലീല്‍ ഖത്തറില്‍ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്.

കാലില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സാവശ്യാര്‍ത്ഥം കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലേക്ക് പോയത്. വെല്ലൂരിലെ ചികിത്സയ്ക്ക് ശേഷം എടപ്പാള്‍ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി നടത്തിവരികയായിരുന്നു. ഇന്ന് വെകീട്ട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: സുനീറ, മക്കള്‍: ആദില,സജ, അഫ്വാന്‍. പിതാവ്: മുല്ലമായിങ്ങാനകത്ത് അബ്ദുല്ലക്കുട്ടി. മാതാവ്: രായിമരക്കാര്‍ വീട്ടില്‍ ഫാത്തിമ.

സഹോദരങ്ങള്‍ : മുഹമ്മദ് അസ്ലം(പാര്‍ത്താസ്, ഖത്തര്‍), അബ്ദുല്‍ ഖാലിഖ്(ഖത്തര്‍), പരേതയായ ഖദീജ, ബുഷ്റ, ബിന്‍തുല്‍ ഹഖ്, ജുബൈരിയത്ത്, റൗലത്ത്(ഒമാന്‍)

മൃതദേഹം നാളെ രാവിലെ പത്തു മണിക്ക് പൊന്നാനി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അടക്കം ചെയ്യും.

Most Popular