Tuesday, June 22, 2021
Home Newsfeed ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് 50 കട്ടിലും കിടക്കയും നല്‍കി ഖത്തര്‍ പ്രവാസി

ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് 50 കട്ടിലും കിടക്കയും നല്‍കി ഖത്തര്‍ പ്രവാസി

ദോഹ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികള്‍ തിങ്ങി നിറയുന്ന സാഹചര്യത്തില്‍ ഖത്തര്‍ പ്രവാസിയുടെ കൈത്താങ്ങ്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലേക്ക് ഖത്തര്‍ പ്രവാസിയും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷെജി വലിയകത്താണ് സഹായം നല്‍കിയത്. പിതാവ് കെ വി മുഹമ്മദ് കുട്ടിയുടെ സ്മരണാര്‍ത്ഥം 50 കട്ടിലും കിടക്കയുമാണ് ഷെജി വലിയകത്ത് നല്‍കുന്നത്.

ഇതിന് ആവശ്യമായ തുകയുടെ (ഏകദേശം 5 ലക്ഷം) ചെക്ക് ഷെജിയുടെ മാതാവ് ആമിനുവില്‍ നിന്ന് ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് ഏറ്റുവാങ്ങി. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, എം ആര്‍ രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു. നാട് ഒരു മഹാമാരിയിലൂടെ പ്രതിസന്ധികള്‍ നേരിട്ട് മുന്നോട്ട് പോകുമ്പോള്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ വലിയ കരുതല്‍ തന്നെയാണെന്നും ഷെജി വലിയകത്തിനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നതായും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ജീവ കാരുണ്യ, സാമുഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്ന ഷെജി ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റും ഐബിപിസി മുന്‍ വൈസ് പ്രസിഡന്റുമാണ്.

 

Most Popular