Wednesday, August 4, 2021
Home Gulf Qatar ഇസ്തിമാറ പുതുക്കുന്നതിനുള്ള ഖത്തറിലെ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ആഗസ്ത് 9ന് തുറക്കും

ഇസ്തിമാറ പുതുക്കുന്നതിനുള്ള ഖത്തറിലെ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ആഗസ്ത് 9ന് തുറക്കും

ദോഹ: ഇസ്തിമാറ പുതുക്കുന്നതിനുള്ള ഖത്തറിലെ ഫഹസ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ആഗസ്ത് 9 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒഴികെയുള്ളവയാണ് തുറക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുടെ മൂന്നാം ഘട്ടം ആരംഭിച്ചതോടെയാണ് ഫഹസ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ (ഇസ്തിമാറ) പുതുക്കേണ്ടവര്‍ വാഹന പരിശോധനക്കായി ഇനി മുതല്‍ ഫഹെസ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തണം.

കോവിഡ് പ്രതിസന്ധിയില്‍ ജൂലൈ 31 വരെ വാഹന സാങ്കേതിക പരിശോധനകള്‍ക്കുള്ള നടപടികള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയിരുന്നു. വാഹന പരിശോധന നടത്താതെ തന്നെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയിരുന്നു. ആഗസ്ത് 1 മുതല്‍ അത് അനുവദിക്കില്ല.


 

Most Popular