Friday, June 18, 2021
Home Newsfeed ഫിഫ അറബ് കപ്പിനുള്ള ചിത്രം തെളിഞ്ഞു; ഖത്തര്‍ ഗ്രൂപ്പ് എയില്‍

ഫിഫ അറബ് കപ്പിനുള്ള ചിത്രം തെളിഞ്ഞു; ഖത്തര്‍ ഗ്രൂപ്പ് എയില്‍

ദോഹ: ഈ വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഖത്തര്‍ ഉള്‍പ്പെടെ മേഖലയിലെ ഉയര്‍ന്ന റാങ്കുള്ള ഒമ്പത് ടീമുകളും യോഗ്യതാ മല്‍സരത്തില്‍ വിജയികളാവുന്ന ഏഴ് ടീമുകളും ഫൈനല്‍ ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങും. നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മല്‍സരം

ഗ്രൂപ്പ് എ:
ഖത്തര്‍, ഇറാഖ്, ഒമാന്‍-സോമാലിയ മല്‍സര വിജയികള്‍, ബഹ്‌റൈന്‍-കുവൈത്ത് മല്‍സര വിജയികള്‍

ഗ്രൂപ്പ് ബി:
തുണീസ്യ, യുഎഇ, സിറിയ, മൗറിത്താനിയ-യമന്‍ മല്‍സര വിജയികള്‍

ഗ്രൂപ്പ് സി:
മൊറോക്കോ, സൗദി അറേബ്യ, ജോര്‍ദാന്‍-ദക്ഷിണ സുദാന്‍ മല്‍സര വിജയികള്‍, ഫലസ്തീന്‍-കൊമോറോസ് മല്‍സര വിജയികള്‍

ഗ്രൂപ്പ് ഡി:
അല്‍ജീരിയ, ഈജിപ്ത്, ലബ്‌നാന്‍-ജിബൂട്ടി മല്‍സര വിജയികള്‍, ലിബിയ-സുദാന്‍ മല്‍സര വിജയികള്‍


നാല് ഗ്രൂപ്പ് ജേതാക്കളും നാല് ഗ്രൂപ്പ് റണ്ണറപ്പുകളും നോക്കൗട്ട് സ്‌റ്റേജിലേക്കു കടക്കും. 2022 ഖത്തര്‍ ലോക കപ്പിന്റെ ആറ് സ്റ്റേഡിയങ്ങളിലായാണ് മല്‍സരം നടക്കുക. ലോക കപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവസരമായാണ് ടൂര്‍ണമെന്റിനെ കണക്കാക്കുന്നത്.

പ്രമുഖ ഫുട്‌ബോള്‍ താരങ്ങളായ വായല്‍ ജുമുഅ(ഈജീപ്ത്), നവാഫ് അല്‍ തെംയത്(സൗദി അറേബ്യ), ഹൈതം മുസ്തഫ(സുദാന്‍), യൂനുസ് മഹ്‌മൂദ്(ഇറാഖ്), ഫിഫ മല്‍സര ഡയറക്ടര്‍ മനോലോ സുബിരിയ എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്. ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് അറബ് കപ്പ് നടക്കുക. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് ആണ് ഫൈനല്‍.
ALSO WATCH

Most Popular