Thursday, August 5, 2021
Home Gulf Qatar ഖത്തറില്‍ നാളെ മുതല്‍ ബാങ്കുകള്‍ അവധി

ഖത്തറില്‍ നാളെ മുതല്‍ ബാങ്കുകള്‍ അവധി

ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി, കറന്‍സി എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 മുതല്‍ ആഗസ്ത് 4 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) ഗവര്‍ണര്‍ ആണ് ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്.

വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഈ മാസം 30 മുതല്‍ ആഗസ്റ്റ് 6 വരെ അമീരി ദീവാന്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യ അവധി കഴിഞ്ഞ് ആഗസ്ത് 9 ഞായര്‍ മുതലാണ് സര്‍ക്കാര്‍ ഓഫിസുകള്‍ പുനരാരംഭിക്കുക.

qatar financial institutions eid al adha holiday

Most Popular