ദോഹ: ഖത്തറിലെ ആദ്യ ഓണ്‍ലൈന്‍ ഫോട്ടോ സ്റ്റുഡിയോ ആയ അല്‍റാസ ഓണ്‍ലൈന്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനം ദോഹ ബാങ്ക് സിഇഒ ആര് സീതാരാമന് നിര്‍വഹിച്ചു. കോവിഡ് കാല സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബിസിനസുകള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്ന് വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങില്‍ ഡോ. സീതാരാമന് പറഞ്ഞു. പുതിയ കാലത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്ന അല്‍ റാസയ്ക്ക് അദ്ദേഹം വിജയം നേര്‍ന്നു.
അല്‍റാസ ഓണ്‍ലൈന്‍ സ്റ്റുഡിയോയുടെ സവിശേഷതകളില്‍ ഒന്നായ ഫോട്ടോ ഗാലറി ഉദ്ഘാടനം ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ നെറ്റ്വര്‍ക്ക്(ഐബിപിഎന്‍) വൈസ് പ്രസിഡന്റ് സുമിത് മല്‍ഹോത്ര നിര്‍വഹിച്ചു. ഓണ്‍ലൈന്‍ സ്റ്റുഡിയോ മൊബൈല്‍ ആപ്പ് ബിര്‍ള പബ്ലിക് സ്കൂള്‍ സ്ഥാപക ചെയര്മാന് ഡോ. മോഹന്‍ തോമസ് ലോഞ്ച് ചെയ്തു. ഓണ്‍ല്‍ൈ ബിസിനസ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ബിഎന്‍ഐ ഖത്തര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷബീബ് സംസാരിച്ചു.
ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജ്, ടോസ്റ്റ്മാസ്റ്റേഴ്സ് പിക്യുഡി മന്‍സൂര്‍ മൊയ്തീന്, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ജയരാജ്, ബി2ബി നെറ്റ്വര്‍ക്ക് പ്രസിഡന്റ് മുഹമ്മദ് കല്ലാട്ട് ആശംകളര്‍പ്പിച്ചു. ഐശ്വര്യ പ്രമോദ് വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങ് നിയന്ത്രിച്ചു.
ഖത്തറില്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി രംഗത്ത് 9 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള അല്റാസയുടെ ഏറ്റവും പുതിയ സംരഭമാണ് ഓണ്‍ലൈന്‍ ഫോട്ടോ സ്റ്റുഡിയോ. കോവിഡ് കാലത്ത് സ്റ്റുഡിയോ സന്ദര്‍ശിക്കാതെ തന്നെ ഫോട്ടോ പ്രിന്റ് ചെയ്ത് വീട്ടിലെത്തിക്കാനുള്ള സേവനമാണ് ഓണ്‍ലൈന്‍ സ്റ്റുഡിയോ നല്‍കുന്നതെന്ന് അല്‍റാസ എംഡി സക്കരിയ സലാഹുദ്ദീന് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
വളരെ ലളിതമായ പ്രക്രിയയിലൂടെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഫോട്ടോകള്‍ക്കുള്ള പ്രിന്റ് ഓര്‍ഡര്‍ നല്കാന് സാധിക്കും. നിങ്ങളുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഉള്ള ഫോട്ടോകള്‍ www.alraza.com എന്ന വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്. ആവശ്യമുള്ള സൈസ് സെലക്ട് ചെയ്താല്‍ ഫോട്ടോ പ്രിന്റ് ചെയ്ത് ഏറ്റവും ചുരുങ്ങിയ സമത്തിനുള്ളില്‍ വീട്ടില്‍ എത്തിച്ചുനല്‍കും. ഫോട്ടോ ഫ്രെയിം, മഗ് പ്രിന്റിങ് തുടങ്ങിയ സൗകര്യങ്ങളും അല്‍റാസ ഓണ്‍ലൈന്‍ സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിനു പുറമേ അല്‍റാസ സ്റ്റുഡിയോ ഏറ്റെടുക്കുന്ന മുഴുവന്‍ ഫോട്ടോഗ്രാഫി വര്‍ക്കുകളുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ആല്‍ബമായി നല്‍കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ ആവശ്യാനുസരണം പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണെന്ന് സക്കരിയ സലാഹുദ്ദീന് അറിയിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡെലിവറി അടക്കമുള്ള സേവനം ലഭ്യമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സൂം മീറ്റിങില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ സാമൂഹിക, സാസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.