Friday, April 23, 2021
Home Gulf Qatar ഖത്തറിന്റെ അഫീഫും ഹൈദോസും ഏഷ്യയിലെ മികച്ച ഫുട്‌ബോള്‍ താരങ്ങള്‍

ഖത്തറിന്റെ അഫീഫും ഹൈദോസും ഏഷ്യയിലെ മികച്ച ഫുട്‌ബോള്‍ താരങ്ങള്‍

ദോഹ: ഏഷ്യയിലെ മികച്ച ഫുട്ബാള്‍ താരങ്ങളുടെ പട്ടികയില്‍ ഖത്തറിന്റെ അല്‍ അഫീഫും അല്‍ ഹൈദോസ്സും ഇടം പിടിച്ചു. ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ അധികൃതര്‍ പുറത്തിറക്കിയ പുതിയ പട്ടികയിലാണ് ഇരുവരും ഇടംനേടിയത്.

മികച്ച മിഡ് ഫീല്‍ഡര്‍മാര്‍ എന്ന ഗണത്തിലാണ് ഖത്തര്‍ കളിക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, ഖത്തറിന്റെ അല്‍ സദ്ദ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന സ്‌പെയിനിന്റെ സാന്റി കാസറോളയെ മികച്ച ഏഷ്യന്‍ ഫുട്ബാള്‍ ലീഗ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പെടുത്തിയതായി ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ട്വിറ്ററില്‍ അറിയിച്ചു.


 

Most Popular