Tuesday, April 13, 2021
Home Gulf Qatar പുതുവല്‍സരത്തില്‍ ഖത്തറില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിക്കും

പുതുവല്‍സരത്തില്‍ ഖത്തറില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിക്കും

ദോഹ: 2021 ജനുവരിയിലെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനും പുതുവര്‍ഷത്തില്‍ വില വര്‍ധിക്കും. പ്രീമിയം പെട്രോള്‍ ലിറ്ററിന് ജനുവരി 1 മുതല്‍ 10 ദിര്‍ഹം വര്‍ധിച്ച് 1.30 റിയാലാവും. സൂപ്പര്‍ പെട്രോളിനും 10 ദിര്‍ഹം വര്‍ധിക്കും. ലിറ്ററിന് 1.35 റിയാലാണ് പുതിയ വില. ഡീസല്‍ 1.15 റിയാല്‍ ഉണ്ടായിരുന്നത് 15 ദിര്‍ഹം വര്‍ധിച്ച് 1.30 റിയാലാവും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതും കോവിഡ് ഭീതി അകന്നു തുടങ്ങിയതും ഇന്ധന വില വര്‍ധനയ്ക്ക് കാരണമായതായാണ് കണക്കാക്കുന്നത്.

qatar fuel price increase

Most Popular