Monday, April 19, 2021
Home Gulf Qatar ഖത്തര്‍ ടിവിയില്‍ ലൈവ് പ്രോഗ്രാം; രണ്ട് മണിക്കൂര്‍ കൊണ്ട് ബെയ്‌റൂത്ത് ജനതയ്ക്ക് ലഭിച്ചത് 65 മില്യണ്‍...

ഖത്തര്‍ ടിവിയില്‍ ലൈവ് പ്രോഗ്രാം; രണ്ട് മണിക്കൂര്‍ കൊണ്ട് ബെയ്‌റൂത്ത് ജനതയ്ക്ക് ലഭിച്ചത് 65 മില്യണ്‍ റിയാല്‍

ദോഹ: സ്‌ഫോടനത്തില്‍ തകര്‍ന്നു തരിപ്പണമായി ബെയ്‌റൂത്ത് ജനതയ്ക്ക് ഖത്തര്‍ ജനതയുടെ കാരുണ്യത്തിന്റെ കൈത്താങ്ങ്. പ്രത്യേക ടെലിവിഷന്‍ പ്രോഗ്രാമിലൂടെ രണ്ടു മണിക്കൂര്‍ കൊണ്ട് പിരിഞ്ഞുകിട്ടിയത് 65 മില്യണ്‍ റിയാല്‍.

ഖത്തര്‍ ടെലിവിഷനില്‍ കഴിഞ്ഞ ദിവസം രാത്രി 9 മുതല്‍ 11 വരെ സംഘടിപ്പിച്ച പ്രത്യേക ലബ്‌നാന്‍ ദുരിത നിവാരണ ഫണ്ടിലേക്കാണ് ഖത്തര്‍ ജനത സഹായം നല്‍കിയത്. ഖത്തര്‍ റെഡ് ക്രെസന്റ് നേതൃത്വത്തിലാണ് ധന സമാഹരണ പ്രോഗ്രാം സംഘടിപ്പിച്ചത്. ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ നഗരത്തിന്റെ പതിനഞ്ച് കിലോമീറ്ററിലധികം പൂര്‍ണമായും നശിച്ചിട്ടുണ്ട്.

Most Popular