Friday, June 25, 2021
Home Gulf Qatar സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ദോഹ: സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവര്‍ത്തി സമയം ആറ് മണിക്കൂറില്‍ നിന്ന് ഏഴ് മണിക്കൂറായി ദീര്‍ഘിപ്പിച്ചു. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും പ്രവര്‍ത്തി സയമയം. ഞായറാഴ്ച്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ആരോഗ്യ സേവനങ്ങള്‍ നിര്‍ത്തലാക്കിയ തീരുമാനം ഭേദഗതി ചെയ്തു. ജൂണ്‍ 15 മുതല്‍ 40 ശതമാനം ശേഷിയില്‍ ഈ മെഡിക്കല്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കാവുന്നതാണ്. നിയന്ത്രണങ്ങളോട് കൂടിയാണ് ഇവ പ്രവര്‍ത്തിക്കുക.

Qatar Government working hours amended in weekly cabinet meeting


 

Most Popular