Monday, July 26, 2021
Home Newsfeed ഗ്രനേഡയെ നാലുഗോളുകള്‍ക്ക് വീഴ്ത്തി ഖത്തര്‍

ഗ്രനേഡയെ നാലുഗോളുകള്‍ക്ക് വീഴ്ത്തി ഖത്തര്‍

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ഗ്രനേഡയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്ത്തി ഖത്തര്‍. ഹൂസ്റ്റണില്‍ നടന്ന ഗ്രൂപ് ഡിയിലെ ഖത്തറിന്റെ രണ്ടാം മത്സരത്തിലാണ് ഗ്രനേഡ ടീം പരാജയപ്പെട്ടത്.

ഖത്തറിന് വേണ്ടി അല്‍ മോയിസ് അലി, അക്രം അഫീഫ്, മുഹമ്മദ് മുന്താരി, അബ്ദുല്‍ അസീസ് അല്‍ ഹാത്തിന്‍ എന്നിവര്‍ ഗോളുകള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ പനാമയുമായി സമനിലയില്‍ പിരിഞ്ഞ ഖത്തര്‍ ടീമിന് അടുത്ത മത്സരത്തില്‍ താരതമ്യേന ശക്തരായ ഹോണ്ടുറാസ് ആണ് എതിരാളികള്‍.

ഉത്തര, മധ്യ അമേരിക്കന്‍ നാടുകളുടെയും കരീബിയന്‍ മേഖലയുടെയും ടൂര്‍ണമെന്റായ കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ പ്രത്യേക ക്ഷണിതാക്കള്‍ എന്ന നിലയിലാണ് ഖത്തര്‍ ടീം മത്സരത്തിനിറങ്ങിയത്. 2022 ലോക കപ്പിനൊരുങ്ങുന്ന ഖത്തര്‍ ടീമിന് മികച്ച അനുഭവ സമ്പത്താണ് ഇതിലൂടെ ലഭിക്കുക.
ALSO WATCH

Most Popular