Sunday, May 16, 2021
Home Gulf Qatar ബ്രിട്ടണില്‍ നിന്നെത്തുന്നവര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി ഖത്തര്‍

ബ്രിട്ടണില്‍ നിന്നെത്തുന്നവര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി ഖത്തര്‍

ദോഹ: ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായി രണ്ട് ഹോട്ടലുകളിലായി ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി ഖത്തര്‍. ഡിസ്‌ക്കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചനക്ഷത്ര ഹോട്ടലായ ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ, ചതുര്‍നക്ഷത്ര ഹോട്ടലായ മെര്‍ക്കുറി ഗ്രാന്‍ഡ് ദോഹ എന്നിവിടങ്ങളിലാണ് യു.കെയില്‍ നിന്നുള്ളവര്‍ക്ക് മാത്രമായുള്ള ക്വാറന്റീന്‍ സൗകര്യം അനുവദിച്ചിരിക്കുന്നത്.

ഡിസ്‌ക്കവര്‍ ഖത്തര്‍ മുഖേനയാണ് ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. ആദ്യം ബുക്ക് ചെയ്ത ഹോട്ടലിലെ നിരക്കുമായി പുതിയ ഹോട്ടല്‍ നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ അധിക തുക അടയ്‌ക്കേണ്ടി വരികയോ അല്ലെങ്കില്‍ നേരത്തേതിനേക്കാള്‍ തുക കുറവാണെങ്കില്‍ ബാക്കി തുക തിരികെ ലഭിക്കുകയോ ചെയ്യും.ബ്രിട്ടനില്‍ പുതിയ കോവിഡ് വൈറസിന്റെ സാന്നിധ്യം വ്യാപകമായ സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍ നടപടി.

Most Popular