Monday, May 10, 2021
Home Newsfeed ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സേവനങ്ങളില്‍ മാറ്റം; കോവിഡ് രോഗികള്‍ക്കു മാത്രമായി ഏഴ് ആശുപത്രികള്‍

ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സേവനങ്ങളില്‍ മാറ്റം; കോവിഡ് രോഗികള്‍ക്കു മാത്രമായി ഏഴ് ആശുപത്രികള്‍

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ സേവനങ്ങളില്‍ മാറ്റം വരുത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

സന്ദര്‍ശകര്‍ക്കുള്ള പുതിയ നിയന്ത്രണം ഇങ്ങിനെ
കോവിഡ് രോഗികള്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ള ഏഴ് ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തി. അല്‍ വക്‌റ ഹോസ്പിറ്റല്‍, ഹസം മെബൈരീക് ജനറല്‍ ഹോസ്പിറ്റല്‍, കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ദി ക്യൂബന്‍ ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ എന്നിവയാണ് ഇവ.

മറ്റു ആശുപത്രികളുടെ നിയന്ത്രണം
-പൊതു ജനങ്ങള്‍ക്കുള്ള സന്ദര്‍ശന സമയം വൈകീട്ട് 3 മുതല്‍ രാത്രി 8 വരെ മാത്രം
-സന്ദര്‍ശകര്‍ മാസ്‌ക്ക് ധരിക്കുകയും ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുകയും വേണം. പ്രവേശന കവാടത്തില്‍ ശരീര താപം പരിശോധിക്കും
-ഒരു സമയം ഒരു സന്ദര്‍ശകന്‍ മാത്രമേ അനുവദിക്കൂ. പരമാവധി 15 മിനിറ്റ് മാത്രം. ഒരു ദിവസം പരമാവധി 3 സന്ദര്‍ശകര്‍
-ഭക്ഷണം, പൂക്കള്‍, പാനീയങ്ങള്‍, ചോക്കലേറ്റ് തുടങ്ങിയവ ആശുപത്രികളില്‍ കൊണ്ട് വരാന്‍ പാടില്ല
-15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

ഖത്തറില്‍ കോവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഏഴ് ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കു മാത്രമായി നീക്കിവച്ചത്. പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകളും ജീവനക്കാരും വാക്‌സിനേഷന്‍ പ്രക്രിയയിലും മറ്റ് അടിയന്തര ആരോഗ്യ സേവനങ്ങളിലുമായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന സ്വകാര്യ ക്ലിനിക്കുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പിഎച്ച്‌സിസി ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സംയ അല്‍ അബ്ദുല്ല പറഞ്ഞു.
ALSO WATCH

Most Popular