Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഫെബ്രുവരി 15 വരെ നീട്ടി

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഫെബ്രുവരി 15 വരെ നീട്ടി

ദോഹ: വിവിധ രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് തിരിച്ചുവരുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കമുള്ള ഹോട്ടല്‍ ക്വാറന്റീന്‍ സംവിധാനം ഫെബ്രുവരി 15 വരെ നീട്ടി.  ക്വാറന്റീന്‍ ബുക്കിങിനുള്ള ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡിസംബര്‍ 30 വരെയുണ്ടായിരുന്ന ക്വാറന്റീന്‍ സംവിധാനം ഫെബ്രുവരി 15 വരെ നീട്ടുവാന്‍ തീരുമാനിച്ചത്.

കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമുള്ളത്. ഇതനുസരിച്ച് ഡിസ്‌കവര്‍ ഖത്തര്‍ ജനുവരി മുതലുള്ള ഹോട്ടല്‍ ബുക്കിംഗ് ആരംഭിച്ചു. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മിക്ക ഏഷ്യന്‍ രാജ്യങ്ങളും കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിലാണ്.

Most Popular