Saturday, July 24, 2021
Home Gulf Qatar ഖത്തര്‍ ഐസിസി സംഘടിപ്പിക്കുന്ന മീറ്റ് ദി ഡയറക്ടര്‍; ലിജോ ജോസ് പെല്ലിശ്ശേരി പങ്കെടുക്കും

ഖത്തര്‍ ഐസിസി സംഘടിപ്പിക്കുന്ന മീറ്റ് ദി ഡയറക്ടര്‍; ലിജോ ജോസ് പെല്ലിശ്ശേരി പങ്കെടുക്കും

ദോഹ: ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മീറ്റ് ദി ഡയറക്ടര്‍ ഓണ്‍ലൈന്‍ പരിപാടി നാളെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സൂം മീറ്റിങില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പങ്കെടുക്കും.

ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സൂം പ്ലാറ്റ്‌ഫോമില്‍ 88556573973 എന്ന മീറ്റിംഗ് ഐഡിയില്‍ 201522 എന്ന പാസ്‌വേഡ് ഉപയോഗിച്ച് സൂം മീറ്റിങില്‍ പങ്കെടുക്കാം.

Most Popular