Sunday, June 20, 2021
Home News ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ:ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച ദോഹയിലെ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ, കഠിനമായ ചൂടിനെ അവഗണിച്ചു കൊണ്ടും, ഒട്ടേറെ സ്ത്രീകളടക്കം ഏതാണ്ട് 200 ഓളം പേർ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് വി.എസ്. അബ്ദുൾ റഹ്മാൻ, ജന.സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ പി.ആർ. ദിജേഷ്, ഭാരവാഹികളായ നവാസ് അലി, എം.പി. മാത്യു, കെ.ബി. ഷിഹാബ്, ഷാഹിൻ മജീദ്, ഷിജു കുര്യാക്കോസ്, ഷംസുദ്ദീൻ ഇസ്മയിൽ, ജയ്സൻ മണവാളൻ, ബിനു പീറ്റർ, ജോയി പോൾ, ജസ്റ്റിൻ ജോൺ, ബ്രിൽജോ മുല്ലശ്ശേരിൽ, മഞ്ജുഷ ശ്രീജിത്ത്, എൽദോ എബ്രഹാം, ജീവൻ മുണ്ടാടൻ, റിഷാദ് മൊയ്തീൻ, എം.എം. മൂസ്സ, സാക്കിർ മൈന, അബ്ദുൾ റസാഖ്, റെനീഷ് കെ. ഫെലിക്സ്, സിറിൾ ജോസ്, അൻവർ അബ്ദുള്ള, ഡാൻ തോമസ്സ്, ഫഹദ് അബ്ദുൾ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നല്കി.
സ്വാതന്ത്യലബ്ധിയുടെ 75-ാം വാർഷികം പ്രമാണിച്ച്, ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന “ആസാദി കാ അമൃത് മഹോത്സവ്” എന്ന പരിപാടിയോട് സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, മാനേജിംഗ് കമ്മിറ്റി അംഗം അനീഷ് ജോർജ്ജ് മാത്യു, ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, വൈസ് പ്രസിഡന്റ് വിനോദ് വി. നായർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഇർഫാൻ അൻസാരി, ദിനേഷ് ഗൗഡ, ശ്രീമതി. കുൽദീപ് കൗർ ബഹൽ, ഐ.എസ്.സി ജനറൽ സെക്രട്ടറി ടി.എസ്. ശ്രീനിവാസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സഫീറു റഹ്‌മാൻ, ജോൺ ദേസ, അനിൽ ബോലൂർ, കെ.വി. ബോബൻ, ഐ.സി.സി മുൻ പ്രസിഡന്റ് ഏ.പി. മണികണ്ഠൻ, മുൻ ജന.സെക്രട്ടറി ജൂട്ടസ്സ് പോൾ, അബ്ദുൾ റൗഫ് കൊണ്ടോട്ടി, ഷാനവാസ് ഷെറാട്ടൻ, ഇ.പി.അബ്ദുൾ റഹ്മാൻ, കെ. ആർ ജയരാജ്, ഇൻകാസ്- ഓ.ഐ.സി.സി ഗ്ലോബൽ- സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോപ്പച്ചൻ തെക്കെക്കൂററ്, കെ.കെ. ഉസ്മാൻ, സുരേഷ് കരിയാട്, ജോൺ ഗിൽബർട്ട്, മുഹമ്മദാലി പൊന്നാനി, ഡേവിസ് ഇടശ്ശേരി, അൻവർ സാദത്ത്, ഹൈദർ ചുങ്കത്തറ, സിറാജ് പാലൂർ, നിയാസ് ചേരിപ്പത്ത്, കരീം നടക്കൽ, മനോജ് കൂടൽ, ബി.എം. ഫാസിൽ, നിഹാസ് കൊടിയേരി, ഷിബു കല്ലറ, ആരിഫ് പയന്തോങ്ങിൽ, ടി.പി. റഷീദ്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ് പ്രവർത്തകരും പങ്കെടുത്തു.

Most Popular