Tuesday, September 21, 2021
Home Gulf Qatar ഖത്തര്‍ ഇന്‍കാസ് സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു; ശനിയാഴ്ച്ച വൈകുന്നേരം വരെ ബുക്ക് ചെയ്യാം

ഖത്തര്‍ ഇന്‍കാസ് സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു; ശനിയാഴ്ച്ച വൈകുന്നേരം വരെ ബുക്ക് ചെയ്യാം

ദോഹ: കോവിഡ് ദുരിതബാധിതര്‍ക്ക് മടങ്ങാന്‍ അര്‍ഹരായവര്‍ക്കായി ഇന്‍കാസ് ഖത്തര്‍ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഒരുക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വീസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന 175 പേര്‍ക്കാണ് തികച്ചും സൗജന്യ യാത്ര ഒരുക്കുന്നതെന്ന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂലൈ ആദ്യവാരം ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് സര്‍വീസ്.

ഖത്തര്‍ ഇന്‍കാസിന്റെ 5 ചാര്‍ട്ടര്‍ വിമാനങ്ങളാണ് ഇതുവരെ കേരളത്തിലേക്ക് സര്‍വീസ് നടത്തിയത്. ഓരോ വിമാനത്തിലും അര്‍ഹതപ്പെട്ട 10 പേര്‍ക്ക് വീതം സൗജന്യ ടിക്കറ്റ് നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ശനിയാഴ്ച (27/6/2020) വൈകിട്ട് 7.00ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം. ഈ ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 50709596 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Most Popular