Tuesday, June 22, 2021
Home Gulf ഖത്തര്‍- ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ നീട്ടി

ഖത്തര്‍- ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ നീട്ടി

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള പ്രത്യേക എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ദോഹ എയര്‍പ്പോര്‍ട്ടിലെത്തുന്ന തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇന്ത്യക്കാര്‍ക്ക് ഖത്തര്‍- ഇന്ത്യ എയര്‍ ബബിള്‍ ക്രമീകരണം ഉപയോഗിക്കാന്‍ സഹായിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

നേപ്പാള്‍, ഭൂട്ടാന്‍ പൗരന്മാര്‍ക്കും എയര്‍ ബബിള്‍ കരാര്‍ പ്രകാരം യാത്രാ സൗകര്യം ലഭ്യമാണെന്നും എംബസി വ്യക്തമാക്കി. ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സിനും മറ്റു ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ഇന്ത്യയിലെ വിവിധ നഗരങ്ങയിലേക്ക് യാത്ര നടത്താന്‍ ഈ കരാറിലൂടെ സാധിക്കുന്നതാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലവില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍, എയര്‍ ബബിള്‍ കരാറുള്ള രാഷ്ട്രങ്ങളുമായി മാത്രമേ വ്യോമയാന യാത്രകള്‍ക്ക് അനുമതി നല്‍കുന്നുള്ളൂ.

Most Popular