Friday, May 14, 2021
Home Gulf Qatar ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടി

ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടി

ദോഹ: ഖത്തറിനും ഇന്ത്യക്കുമിടയില്‍ വിമാന സര്‍വീസ് നടത്തുന്നതിനുള്ള എയര്‍ ബബിള്‍ കരാര്‍ ജനുവരി 31വരെ നീട്ടി. ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലുമുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ സംവിധാനം ഉപയോഗിക്കാമെന്നും എംബസി അറിയിച്ചു. ഈ മേഖലകളിലുള്ള ഇന്ത്യക്കാര്‍ക്ക് ദോഹ വഴി ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. നേപ്പാള്‍, ഭൂട്ടാന്‍ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാകും.

എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഖത്തര്‍ എയര്‍വെയ്‌സും ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കു സര്‍വീസ് നടത്തുക. നിലവില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസ് അനുവദിക്കുന്നില്ല. എയര്‍ബബിള്‍ കരാര്‍ പ്രകാരം നിശ്ചിത രാജ്യങ്ങളില്‍ നിന്നു മാത്രമാണ് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ക്കു വരാനാവുക.

Qatar-India air bubble extended

Most Popular