Saturday, September 25, 2021
Home Gulf Qatar ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബിഹാറില്‍ നിന്നുള്ള നിരവധി പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബിഹാറില്‍ നിന്നുള്ള നിരവധി പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം സംഘടിപ്പിച്ച മെംമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ബിഹാര്‍ സ്വദേശികളായി നിരവധി പേര്‍ക്ക് പുതുതായി മെമ്പര്‍ഷിപ്പ് നല്‍കി. സനയ്യ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്്.

മെമ്പര്‍ഷിപ്പ് വിതരണ ചടങ്ങില്‍ സോഷ്യല്‍ ഫോറം ഡല്‍ഹി ഘടകം സെക്രട്ടറി ഗുലാം റസൂല്‍ സോഷ്യല്‍ ഫോറത്തെ പരിചയപ്പെടുത്തി. നിലവില്‍ എസ്ഡിപിഐ ഉള്‍പ്പടെയുള്ള കക്ഷികളെ ഉള്‍പ്പെടുത്തി ബിഹാറില്‍ രൂപം കൊണ്ട പിഡിഎ മുന്നയിയുടെ വിജയത്തിന്ന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നിലവിടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എസ്ഡിപിഐ സെക്രടറി ഡോ. ആവാദ് ഷെരീഫ് വെബിനാറിലുടേ സംസാരിച്ചു. ബിഹാറില്‍ നിലവില്‍ ഭരണം കൈയാളുന്ന എന്‍ഡിഎ മുന്നണിയുടെ മുസ്ലിം, ദലിത് വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ബോധവാന്‍മാരാവാണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സലാം കുന്നുമ്മല്‍ പുതിയ പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സുബൈര്‍ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ഐസിബിഎഫിന്റെ നേതൃത്വത്തിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയെ കുറിച്ച് യോഗത്തില്‍ പരിചയപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി ഇസ്മായില്‍ ചാവക്കാട് നന്ദി പറഞ്ഞു.

Most Popular