Friday, June 18, 2021
Home Gulf Qatar ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 21-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മെയ് 7ന്

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 21-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മെയ് 7ന്

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വിംഗിന് കീഴില്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി എല്ലാ റമളാനിലും സംഘടിപ്പിച്ചു വരാറുള്ള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ 2021 മെയ് 7 നു ഓണ്‍ലൈന്‍ വഴി ആയി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറിനു പുറമെ മറ്റു ജിസിസി രാജ്യങ്ങളിലെയും കേരളത്തിലെയും പഠിതാക്കള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ‘സൂറത്തുല്‍ കഹ്ഫ്’ അദ്ധ്യായവും, വിദ്യാര്‍ത്ഥി മലയാളം വിഭാഗത്തിനായി ‘സൂറത്തുല്‍ റോം’ അദ്ധ്യായവുമാണ് അമാനി മൗലവി തഫ്‌സീര്‍ വഴി പഠിക്കേണ്ടത്.

വിദ്യാര്‍ത്ഥി ഇംഗ്ലീഷ് വിഭാഗം:
സൂറത്തുല്‍ റൂം -ഇബ്‌നു കസീര്‍ തഫ്‌സീര്‍ അവലംബമാക്കിയാണ് ചോദ്യങ്ങള്‍ ഉണ്ടാവുക.

പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്ത രെജിസ്‌ട്രേഷന്‍ ലിങ്ക് മുഖേന രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മികച്ച വിജയം കരസ്ഥമാക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

Most Popular