Thursday, June 17, 2021
Home Gulf Qatar ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മിസൈമീർ മേഖല: യാത്രയയപ്പ് നൽകി

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മിസൈമീർ മേഖല: യാത്രയയപ്പ് നൽകി

കഴിഞ്ഞ 35 വര്‍ഷത്തില്‍ കൂടുതല്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സജീവ പ്രവര്‍ത്തകന്‍, അബുഹമൂര്‍ യൂണിറ്റ് , മിസൈമീര്‍ മേഖല ഭാരവാഹി, കൗണ്‍സിലര്‍ തുടങ്ങി വിവിധ വകുപ്പുകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ജനാബ് ഹൈദര്‍ അലി സാഹിബിനും, അഞ്ച് വര്‍ഷത്തോളം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ പ്രവര്‍ത്തിക്കുകയും മിസൈമീര്‍ മേഖലയിലെ അബുഹമൂര്‍ യൂണിറ്റില്‍ ഇക്കാലയളവില്‍ പ്രാതിനിധ്യം തെളിയിക്കുകയും ചെയ്ത ജനാബ് മുഹമ്മദ് ഘനി മാസ്റ്റര്‍ക്കും QIIC ലക്ത ഓഫീസില്‍ വെച്ച് ഖത്തര്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു യാത്രയയപ്പ് നല്‍കി.

ജനാബ് ഹൈദര്‍ അലി സാഹിബിനു മിസൈമീര്‍ മേഖല പ്രസിഡന്റ് ഇഖ്ബാല്‍ വയനാടും ട്രഷറര്‍ ടി കെ ഹസ്സന്‍ സാഹിബും, മുഹമ്മദ് ഘനി മാസ്റ്റര്‍ക്ക് ജനാബ് കുഞ്ഞിമുഹമ്മദ് സാഹിബും മൊമെന്റോ നല്‍കി. അഫ്‌സല്‍ മാസ്റ്റര്‍ സ്വാഗതഭാഷണം നടത്തിയ യാത്രയയപ്പ് പരിപാടിയില്‍ പ്രസിഡന്റ് ഇക്ബാല്‍ വയനാട് അധ്യക്ഷത വഹിച്ചു . ടി കെ ഹസന്‍, കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹൈദര്‍ സാഹിബ്, മുഹമ്മദ് ഘനി മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.

Most Popular