Sunday, September 26, 2021
Home Gulf Qatar എംബസിയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ വൈകുന്നു; അടിയന്തര ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അപേക്ഷിക്കുക

എംബസിയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ വൈകുന്നു; അടിയന്തര ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അപേക്ഷിക്കുക

ദോഹ: കോവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ മൂലം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ വൈകുന്നു. നിലവില്‍ പ്രത്യേക ലിങ്ക് വഴി അപേക്ഷിച്ച് അപ്പോയിന്‍മെന്റ് ലഭിക്കന്നവര്‍ക്കു മാത്രമാണ് പാസ്‌പോര്‍ട്ട് പുതുക്കാനും അറ്റസ്റ്റേഷന്‍ ഉള്‍പെടെയുള്ള മറ്റു കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും സൗകര്യമുള്ളത്.

ലിങ്ക് വഴി അപേക്ഷിച്ചാല്‍ അപേക്ഷ സ്വീകരിച്ചതായുള്ള അറിയിപ്പ് ഇമെയിലില്‍ ലഭിക്കും. തൊട്ടടുത്ത ദിവസങ്ങളിലാണ് അപ്പോയിന്‍മെന്റ് അനുവദിച്ചുകൊണ്ടുള്ള ഇമെയില്‍ ലഭിക്കുക. ഇതിന്റെ പകര്‍പ്പുമായാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിച്ച ദിവസം വെസ്റ്റ് ബേയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തേണ്ടത്.

അപ്പോയിന്‍മെന്റിന് അപേക്ഷിച്ച് കൂടിക്കാഴ്ച്ചയ്ക്ക് തിയ്യതി അനുവദിക്കുന്നതിന് ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍ അടുത്ത ആഴ്ചകളില്‍ പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിക്കാനിരിക്കുന്നവര്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നതാവും ഉചിതം. കുട്ടികളുടേത് ഒഴികെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നേരത്തെ അബൂഹമൂറിലെ ഐസിസിയിലും ലഭ്യമായിരുന്നെങ്കിലും കോവിഡ്‌നിയന്ത്രണങ്ങളെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം


 

Most Popular