Tuesday, May 18, 2021
Home Gulf Qatar മലയാളിയുടെ മരണം; അവധി ദിനത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി

മലയാളിയുടെ മരണം; അവധി ദിനത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: ഇന്നലെ ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം പരമാവധി വേഗത്തില്‍ ഖബറടക്കുന്നതിന് ഉണര്‍ന്നു പ്രവര്‍ത്തിച്ച് എംബസി. ഇന്നലെ അവധി ദിനമായിരുന്നെങ്കിലും രാത്രിവൈകിയും എംബസി ഉദ്യോഗസ്ഥര്‍ കര്‍മനിരതമായതിനാലാണ് അര്‍ധരാത്രിക്കു മുമ്പ് തന്ന അടക്കം ചെയ്യാനായത്. ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മഹ്ബൂബിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കാസര്‍കോട് പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50) മരിച്ചത്. ആറ് മണിക്കാണ് മൃതദേഹം മോര്‍ച്ചറിയില്‍ എത്തിയത്. ഖബറടക്കം നടത്തുന്നതിന് നാട്ടില്‍ നിന്നുള്ള അനുമതി പത്രം കിട്ടുമ്പോഴേക്കും രാത്രിയായിരുന്നു. ഇന്നലെ അവധി ദിവസമാണെങ്കിലും ലേബര്‍ ഉദ്യോഗസ്ഥന്‍ ധീരജ് കുമാര്‍ രാത്രി 11 മണി സമയത്തും ഇടപെട്ട് പ്രവര്‍ത്തിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 12 മണിക്ക് മുമ്പ് മൃതദേഹം അടക്കും ചെയ്യുകയായിരുന്നു.

Most Popular