ദോഹ: കോവിഡ് വ്യാപനം കാരണം ദുരിതത്തിലായവരെ നാട്ടിലെത്തിക്കുന്നതിന് നിരവധി വിമാനങ്ങള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഹെല്‍പ്പ് ലൈന്‍ സംവിധാനം പരിമിതപ്പെടുത്തുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി. 55647502, 55667569 എന്നീ രണ്ട് നമ്പറുകളില്‍ മാത്രമേ ഇനി ഹെല്‍പ്പ് ലൈന്‍ സേവനം ലഭ്യമാവൂ. വാട്ട്സാപ്പ, എസ്എംസ് സേവനം മാത്രമാണ് ലഭ്യമാവുക.
ഭക്ഷണം, മരുന്ന് സംബന്ധിച്ച സഹായത്തിനു മാത്രം വിളിക്കാനുള്ളതാണ് കോവിഡ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളെന്ന് എംബസി അറിയിച്ചു. നാട്ടിലേക്കുള്ള യാത്ര സംബന്ധിച്ചും, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും മറ്റ് എംബസി നമ്പറുകളാണ് ഉപയോഗിക്കേണ്ടതെന്നും എംബസി ട്വിറ്ററില്‍ അറിയിച്ചു.
qatar indian embassy scaling down covid helpline